മുഴപ്പിലങ്ങാട്
നൂലറ്റത്ത് ആകാശംതൊട്ട് ആയിരം പട്ടങ്ങൾ. അസ്തമയ സൂര്യന്റെ ചുവപ്പുരാശിയിലേക്ക് ആയിരം പറവകൾ ഒരുമിച്ച് പറന്നിറങ്ങിയതുപോലുള്ള കാഴ്ചയായിരുന്നു അത്. കടലും തീരവും ആകാശവും പലനിറങ്ങളുള്ള പട്ടങ്ങൾ നൃത്തമാടുന്ന മോഹനമായ കാഴ്ചയിൽ അലിയുകയായിരുന്നു മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്.
സിപിഐ എം 23–-ാം പാർടി കോൺഗ്രസ് വിളംബരം ചെയ്ത് എടക്കാട് ഏരിയാ കമ്മിറ്റിയാണ് പുതുമയാർന്ന പരിപാടി സംഘടിപ്പിച്ചത്. ആയിരങ്ങൾ പട്ടം പറത്തലിന് സാക്ഷിയാകാൻ മുഴപ്പിലങ്ങാടെത്തി. കിലോമീറ്ററുകൾ നീളമുള്ള കടൽത്തീരം പട്ടങ്ങളാൽ നിറയുന്ന കാഴ്ചയൈ ആരവങ്ങളോടയാണ് ജനം വരവേറ്റത്. കടലിൽ 23 കൂറ്റൻ ചെമ്പതാകകളും സ്ഥാപിച്ചിരുന്നു. ഫൈബർ തോണികളിൽ കൊടികളേന്തി മത്സ്യത്തൊഴിലാളികൾ ജനസഞ്ചയത്തെ അഭിവാദ്യം ചെയ്തു. ഗാനമേള, ബോട്ട് ഷോ, ബലൂൺ ഷോ, നാസിക് ഡോൾ എന്നിവയും അരങ്ങേറി. സംസ്ഥാനകമ്മിറ്റിയംഗം എ എ റഹിം ഉദ്ഘാടനം ചെയ്തു.