അയാക്സ്
രാജ്യാന്തര കുപ്പായത്തിലെ തിരിച്ചുവരവ് ക്രിസ്റ്റ്യൻ എറിക്സൺ ഗോളടിച്ച് ആഘോഷിച്ചു. നെതർലൻഡ്സുമായുള്ള സൗഹൃദ മത്സരത്തിൽ, കളത്തിലിറങ്ങി രണ്ട് മിനിറ്റിനുള്ളിലാണ് എറിക്സൺ ഗോൾ നേടിയത്. കളിയിൽ എറിക്സന്റെ ഡെൻമാർക്ക് 2–4ന് തോറ്റു.
കഴിഞ്ഞ യൂറോകപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ എറിക്സൺ ഹൃദയാഘാതത്തെത്തുടർന്ന് കളത്തിൽ കുഴഞ്ഞുവീണിരുന്നു. ശേഷം ഡെൻമാർക്ക് ടീമിൽ ഇടംപിടിക്കുന്നത് ആദ്യം. 259 ദിവസം വിട്ടുനിന്നു. ജനുവരിയിലാണ് കളിക്കാൻ തുടങ്ങിയത്. ക്ലബ് ഫുട്ബോളിൽ ബ്രെന്റ്ഫോർഡിനായാണ് പന്ത് തട്ടുന്നത്. എറിക്സന്റെ ഹൃദയത്തിൽ പേസ്മേക്കർ ഘടിപ്പിച്ചിട്ടുണ്ട്.