ന്യൂഡൽഹി
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാർ തീരുമാനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീംകോടതിയെ സമീപിച്ചു.
സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധവും മുസ്ലിം മതാചാരത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് ഹർജിയിൽ പറയുന്നു. പൊതുസ്ഥലങ്ങളിൽ തലമുടിയും കഴുത്തും മറയ്ക്കുക എന്നത് ഇസ്ലാം മതവിശ്വാസത്തിന്റെ ഭാഗമാണ്. ഹിജാബ് എന്ന വാക്ക് ഖുർആനിലില്ല എന്നതിനാൽ ശിരോവസ്ത്രത്തെ വിലക്കാനാകില്ല. യൂണിഫോമിന്റെ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാനുള്ള അനുമതിയാണ് ആവശ്യപ്പെടുന്നത്. ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാരാണ് അഡ്വ. പി എസ് സുൽഫിക്കർ അലി മുഖേന ഹർജി നൽകിയത്.