കാബൂൾ> അഫ്ഗാനിസ്ഥാനിൽ “ആൺതുണ’യില്ലാതെ വിമാനയാത്ര ചെയ്യാനെത്തിയ സ്ത്രീകളെ വിലക്കി താലിബാൻ. വെള്ളിയാഴ്ച കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വനിതാ യാത്രികരെയാണ് തിരിച്ചയച്ചത്. ഉന്നത താലിബാൻ വൃത്തങ്ങളിൽനിന്ന് നേരിട്ടാണ് ഉത്തരവുണ്ടായതെന്ന് വിമാന കമ്പനി ജീവനക്കാർ അറിയിച്ചു.
72 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്യുന്ന സ്ത്രീകൾക്കൊപ്പം ബന്ധുവായ പുരുഷൻ ഉണ്ടാകണമെന്നാണ് താലിബാൻ തിട്ടൂരം.
ആറാം ക്ലാസ് വരെ പെൺകുട്ടികൾ സ്കൂളിൽപഠിച്ചാൽ മതിയെന്ന് താലിബാൻ തീരുമാനവും വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ശനിയാഴ്ച കാബൂളിൽ പെൺകുട്ടികൾ പ്രതിഷേധിച്ചു.