ന്യൂഡൽഹി
റെയിൽവേ സേവനനിരക്കുകൾ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാനേ കഴിയില്ലെന്ന് മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയിൽ വി ശിവദാസനെ അറിയിച്ചു. കോവിഡിനെത്തുടർന്ന് നിർത്തിവച്ച എല്ലാ യാത്രാനിരക്ക് ഇളവുകളും ഇപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയില്ല. കോവിഡ് കാരണം നിർത്തിവച്ച സേവനങ്ങൾ പൂർണമായി പുനരാരംഭിച്ചിട്ടില്ല. രാജധാനി അടക്കമുള്ള സർവീസുകൾ ഘട്ടംഘട്ടമായി മാത്രമാണ് പുനരാരംഭിക്കുക–- -മന്ത്രി പറഞ്ഞു.