ഗുവാഹത്തി> എണ്‍പത് കാരിയായ വീല്‍ ചെയര്‍ യാത്രികയെ നഗ്നയാക്കി പരിശോധന നടത്തിയ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിളിനെ സസ്പെന്റ് ചെയ്തു. ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വൃദ്ധയെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയത്. ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
ഡല്‍ഹിയ്ക്ക് യാത്രപോകാന്‍ പേരക്കുട്ടിക്കൊപ്പം എത്തിയതായിരുന്നു വൃദ്ധ. ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സംബന്ധിച്ച് തെളിവ് വേണമെന്നായിരുന്നു വനിത കോണ്‍സ്റ്റബിള്‍ ആവശ്യപ്പട്ടത്. തുടര്‍ന്ന് നിര്‍ബന്ധപൂര്‍വ്വം വസ്ത്രമഴിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും തെറ്റായ പ്രവൃത്തി ചെയ്ത ഉദ്യോഗസ്ഥയെ സസ്പെന്റ് ചെയ്തുവെന്നും സിഐഎസ്എഫ് ഡിഐജി ട്വീറ്റ് ചെയ്തു.