പ്യോങ്യാങ്
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ഉത്തര കൊറിയ വീണ്ടും പരീക്ഷിച്ചതായി ജപ്പാനും ദക്ഷിണ കൊറിയയും. 2017ന് ശേഷം ആദ്യമായാണ് ഈ മിസൈൽ പരീക്ഷിക്കുന്നത്. 1100 കിലോ മീറ്ററോളം സഞ്ചരിച്ച മിസൈൽ ഒരു മണിക്കൂറിനുശേഷം കടലിൽ പതിച്ചതായും ജാപ്പനീസ് അധികൃതർ അറിയിച്ചു. ഉത്തരകൊറിയയില്‍ നിന്നും അമേരിക്കവരെ എത്താൻ ഇതിന് സാധിച്ചേക്കും.
ഐസിബിഎം പരീക്ഷിക്കില്ലെന്ന് അന്താരാഷ്ട്ര സമൂഹത്തിന് കിങ് ജോങ് ഉൻ നൽകിയ ഉറപ്പിന്റെ ലംഘനമാണിതെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെഇൻ പ്രതികരിച്ചു. ബാലിസ്റ്റിക് മിസൈലും ആണവായുധങ്ങളും പരീക്ഷിക്കുന്നതിൽ യുഎൻ ഉത്തര കൊറിയക്കുമേൽ ശക്തമായ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.