വ്യോമയാന ചരിത്രത്തിൽ ലോകത്തെ ഏറ്റവും വലിയ അപകടമാണ് 1977 മാർച്ച് 22ന് സ്പെയിനിലെ ടെനറിഫ് വിമാനത്താവളത്തിലുണ്ടായത്. ഭീകരാക്രമണത്തെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചു വിടുന്നതിനിടെ ബോയിങ് 747ന്റെ രണ്ട് വിമാനം റൺവേയിൽ കൂട്ടി ഇടിച്ചു. 583 പേർ മരിച്ചു. 91 പേർ രക്ഷപ്പെട്ടു.
ഇന്ത്യയുടെ നോവായി ചാർഖി ദാദ്രി
ഇന്ത്യയിൽ വലിയ വിമാന അപകടമുണ്ടായത് പടിഞ്ഞാറൻ ഡൽഹിയിലെ ചാർഖി ദാദ്രി ഗ്രാമത്തിലാണ്.1996 നവംബർ 12ന് വ്യോമപാതയിൽ വച്ച് സൗദി അറേബ്യൻ എയർലൈൻസിന്റെയും ഖസാക്കിസ്ഥാൻ എയർലൈൻസിന്റെയും വിമാനങ്ങൾ കൂട്ടിയിടിച്ചു. ഡൽഹി വിമാനത്താവളത്തിലെ ആശയവിനിമയത്തിലുണ്ടായ പിഴവും ദ്വിതീയ നിരീക്ഷണ റഡാറിന്റെ അഭാവവുമാണ് അപകടത്തിലേക്ക് നയിച്ചത്. വിമാനത്തിലുണ്ടായിരുന്ന 349 പേരും മരിച്ചു.
2010ന് ശേഷമുണ്ടായ പ്രധാന വിമാന അപകടങ്ങൾ
● 2020 ആഗസ്ത്, ഏഴ്: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ബോയിങ് 737-8 എച്ച്ജി വിമാനം റൺവേയിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് കഷണങ്ങളായി. രണ്ട് പൈലറ്റുമാരടക്കം 21 മരണം.
● 2019 ജനുവരി എട്ട് : ഉക്രയ്ൻ എയർലൈൻസിന്റെ ബോയിങ് 737–-800 വിമാനം ഇറാന്റെ മിസൈലാക്രമണത്തിൽ തകർന്ന് 176 പേർ മരിച്ചു.
● 2018 ഒക്ടോബർ 29: ഇന്തോനേഷ്യയിൽ ലയൺ എയറിന്റെ ബോയിങ് 737 മാക്സ് 8 വിമാനം കടലിൽ തകർന്ന് വീണ് 189 മരണം.
–- 2015
● ഡിസംബർ 28: ഇന്തോനേഷ്യയിലെ സുരബായയിൽ നിന്ന് സിങ്കപ്പുരിലേക്ക് പോയ ഇന്തോനേഷ്യ എയർഏഷ്യ വിമാനം ബോർണിയോ കടലിൽ തകർന്നുവീണ് 162പേർ മരിച്ചു.
● മാർച്ച് 24: ജർമൻ വിങ്സ് വിമാനം ബാഴ്സലോണയിൽ നിന്ന് ഡസൽഡോർഫിലേക്കുള്ള യാത്രാമധ്യേ തെക്കൻ ഫ്രാൻസിൽ തകർന്നുവീണ് 150 മരണം. അപകടം സഹ പൈലെറ്റ് ബോധപൂർവമുണ്ടാക്കിയതാണ്.
● 2012 ഏപ്രിൽ 20: പാകിസ്ഥാനിലെ ചക്ലാല വ്യോമതാവളത്തിൽ ഭോഷ എയർ ഫ്ലൈറ്റിന്റെ ബോയിങ് 737 വിമാനം തകർന്ന് 127 പേരും മരിച്ചു
–-2010
● മാർച്ച് 10: ഇത്യോപ്യൻ എയർലൈൻസിന്റെ വിമാനം ബോലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്ന് 157 പേർ മരിച്ചു
● മെയ് 22: മംഗലാപുരം വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന 166ൽ 158 പേരും മരിച്ചു.
● ജൂൺ 28: പാകിസ്ഥാനിൽ എയർ ബ്ലൂ വിമാനം ഇസ്ലാമാബാദിന്റെ വടക്കുകിഴക്ക് മാർഗല്ല കുന്നിൽ തകർന്ന് വീണ് 152 പേർ മരിച്ചു.