ദുബായ്> ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ) സംഘടിപ്പിച്ച രണ്ടാമത് ജമാലുദ്ധീൻ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ ദേരാ മേഖല ജേതാക്കളായി. ജാഫ്സ് മേഖലാ ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ദേരാ മേഖല കപ്പടിച്ചത്. അഞ്ച് മേഖലാ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയിക്കുള്ള ട്രോഫി വിതരണം സന്തോഷ് ട്രോഫി താരം ലിട്സൻ ദേവദാസും ഓർമ രക്ഷാധികാരി രാജൻ മാഹിയും എന്നിവർ ചേർന്ന് നിർവഹിച്ചു.
ടൂർണമെന്റിനോട് അനുബന്ധമായി ഫുട്ബാളിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ചിത്ര പ്രദർശനവും സംഘടിപ്പിച്ചിരുന്നു. ടൂർണമെന്റിന് ഓർമ ജനറൽ സെക്രട്ടറി കെ വി സജീവൻ, പ്രസിഡന്റ് അൻവർ ഷാഹി, ട്രഷറർ പ്രദീപ് തോപ്പിൽ, വൈസ് പ്രസിഡന്റ് സി കെ റിയാസ് സെക്രട്ടറിമാരായ അനീഷ് മണ്ണാർക്കാട് സുജിത സുബ്രു, കായിക വിഭാഗം കൺവീനർ മല്ലൂക്കർ എന്നിവർ നേതൃത്വം കൊടുത്തു.