ആലപ്പുഴ > മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനേയും, വെള്ളക്കിണറിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്ത് ശ്രീനിവാസനേയും വധിച്ച കേസുകളിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. രൺജിത്ത് വധത്തിൽ 1100 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. ആകെ 35 പ്രതികളാണുള്ളത്. 200 ഓളം പേരെ സാക്ഷികളായും ചേർത്തിട്ടുണ്ട്.
ഷാനിനെ വധിച്ച കേസിൽ 483 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. കൊലപാതകത്തിലും ഗൂഡാലോചനയിലും പങ്കാളികളായ 11 പേരാണുള്ളതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 143 പേരെ സാക്ഷികളായും പ്രതി ചേർത്തിട്ടുണ്ട്. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഒന്ന് കോടതിയിൽ രൺജിത് വധത്തിൻ്റെയും ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് 2 കോടതിയിൽ ഷാൻ വധത്തിൻ്റെയും കുറ്റപത്രം നൽകി.