ന്യൂഡൽഹി > ജി 23 നേതാക്കളെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്. ജി 23 കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധിക്ക് എതിരായ സിബലിന്റെ ആരോപണങ്ങള്‍ക്ക് കഴമ്പുണ്ടെന്നും പി ജെ കുര്യന് പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്റെ അധ്യക്ഷനാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എഐസിസി ആണ്. അതേസമയം കോൺഗ്രസിലെ സംഘടനാ പ്രതിസന്ധിയ്ക്ക് പുതിയ മാനം നൽകി ജി-23 നേതാക്കളുടെ വിശാല യോഗം ഇന്ന് നടക്കും. നെഹ്റു കുടുംബം കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മാറണം എന്ന കപിൽ സിബലിന്റെ ആവശ്യത്തിന് പിന്നാലെ ആണ് ഇന്നത്തെ യോഗം നടക്കുന്നത്. രാജ്യസഭയിലെ അംഗത്വ കാലാവധി അവസാനിയ്ക്കുന്ന സാഹചര്യത്തിൽ കപിൽ സിബലിന്റെ വീട്ടിലാണ് യോഗം. പ്രവർത്തക സമിതിയോഗത്തിന് ശേഷമുള്ള സാഹചര്യം യോഗം വിലയിരുത്തും.