കൊൽക്കത്ത (നിരുപം സെൻ നഗർ)
സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്ച ആവേശോജ്വല തുടക്കം. കൊൽക്കത്ത ജില്ലാ കമ്മിറ്റി ആസ്ഥാനമായ പ്രമോദ് ദാസ് ഗുപ്ത ഭവനിലാണ് സമ്മേളനം. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനംചെയ്തു. ബിമൻ ബസു, മുഹമ്മദ് സലിം, രാമചന്ദ്ര ഡോം, ദേബുലി ഹെംബ്രാം, അശോക് ഭട്ടാചര്യ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ഹന്നൻ മൊള്ള, തപൻ സെൻ, നീലോപൽ ബസു എന്നിവരും പങ്കെടുക്കുന്നു. തീവ്ര വലതുപക്ഷ കോർപറേറ്റ് അനുകൂല നയങ്ങൾക്കുമെതിരെ പോരാടാൻ വിശാലമായ ഇടതുപക്ഷ ജനാധിപത്യ മതേതര സംഖ്യം ശക്തിപ്പെടുത്തുകയെന്നതാണ് ഇന്നത്തെ മുഖ്യ രാഷ്ട്രീയ അജൻഡയെന്ന് സമ്മേളനം ഉദ്ഘാടനംചെയ്തുകൊണ്ട് യെച്ചൂരി പറഞ്ഞു. സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.