കുവൈറ്റ് സിറ്റി> ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയും, വിവിധ പ്രവാസി ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത് കേരളത്തിനും, പ്രവാസി സമൂഹത്തിനും ഉണര്‍വേകുന്ന ബജറ്റാണെന്ന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ്.
2022-23 സാമ്പത്തിക വര്‍ഷം പ്രവാസികാര്യ വകുപ്പിന് 147.51 കോടി രൂപ കേരള സര്‍ക്കാര്‍ സമ്പൂര്‍ണ ബജറ്റില്‍ ഉള്‍പ്പെടുത്തി. ലോകമെമ്പാടുമുള്ള വിദേശ മലയാളികളുടെ ക്ഷേമത്തിനായാണ് പ്രവാസികാര്യ വകുപ്പ് രൂപീകരിച്ചിട്ടുള്ളത്. പ്രവാസികാര്യ വകുപ്പ് നേരിട്ടും അതിന്റെ കിഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നോര്‍ക്ക റൂട്സ് വഴിയും വിവധ പദ്ധതികള്‍ വിദേശ മലയാളികള്‍ക്കായി നടിപ്പിലാക്കി വരുന്നുണ്ട്. പുതുതായി രൂപകല്‍പ്പന ചെയ്യുന്ന പ്രവാസി ഏകോപന പുനസംയോജന പദ്ധതിക്കായി 50 കോടിയും ബജറ്റില്‍ വകയായിരിത്തിയിട്ടുണ്ട്.
രണ്ടോ അതിലധികമോ വര്‍ഷം വിദേശത്തു ജോലി ചെയ്ത ശേഷം നാട്ടിലേക്കു മടങ്ങിയെത്തിയ പ്രവാസി മലയാളികള്‍ക്കുള്ള സമയബന്ധിതമായ ധനസഹായ പദ്ധതിയാണ് സാന്ത്വന പദ്ധതി. ഈ പദ്ധതിയ്ക്ക് നടപ്പു വര്‍ഷം 33 കോടി രൂപയും ബജറ്റില്‍ വിലയിരുത്തി. കൂടാതെ നോണ്‍ റെസിഡന്റ് വെല്‍ഫെയര്‍ ബോര്‍ഡിന് 9 കോടി രൂപയും അനുവദിച്ചു. യുക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും ബജറ്റില്‍ ധനമന്ത്രി പരിഗണന നല്‍കിയിട്ടുണ്ട്.
യുദ്ധ ഭൂമിയില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് നോര്‍ക്ക വഴിയാണ് പഠന സഹായം നല്‍കുക. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും ഇടപെടാനും നോര്‍ക്കയില്‍ പ്രത്യേക സമിതി ഒരുക്കുമെന്നും ധനമന്ത്രി അറിയിച്ചു. 10 കോടി രൂപയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിരിക്കുന്നത്. ബജറ്റില്‍ പ്രവാസികള്‍ക്ക് നല്കിയ പരിഗണന ഇടതു സര്‍ക്കാറിന്റെ പ്രവാസികളോടുള്ള പ്രതിബദ്ധത കാണിക്കുന്നതാണ്. ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റിനെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുകയാണെന്ന് കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് , ജനറല്‍ സെക്രട്ടറി ജെ സജി എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.