ന്യൂഡൽഹി
നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗക്കാർക്ക് സംവരണം അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജാതി, മതഭേദങ്ങൾക്ക് അതീതമാണ് സൈന്യമെന്നും മറ്റ് നിയമനങ്ങൾക്ക് സമാനമല്ലെന്നും ജസ്റ്റിസ് സഞ്ജയ്കിഷൻകൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. എൻഡിഎയിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുഷ്കാൽറ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ് എൻഡിഎയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് സംവരണം അനുവദിക്കണമെന്ന ആവശ്യവുമായി കൈലാസ് മോറെ എന്നയാളുടെ അഭിഭാഷകൻ രംഗത്തെത്തിയത്.