ന്യൂഡൽഹി> രാജ്യത്തെ ടൂറിസംമേഖലയിലെ ‘ ചൂടന്‍ വര്‍ത്തമാനമായി’ കേരളത്തിന്റെ കേരവാൻ. കുറഞ്ഞകാലംകൊണ്ട് വന്‍ പ്രചാരം നേടിയ നവീന ടൂറിസം ഉൽപ്പന്നത്തെ അടുത്തറിയാൻ മത്സരിക്കുകയാണ് സംരംഭകരും ടൂറിസം ഓപ്പറേറ്റർമാരും. ഡൽഹിയിൽ ടൂറിസംവകുപ്പ് സംഘടിപ്പിച്ച സംരംഭകരുടെയും ഓപ്പറേറ്റർമാരുടെയും സംഗമത്തില്‍ കേരവാന്‍ താരമായി.
പതിനൊന്ന് കാരവൻ നിരത്തിലിറങ്ങിയെന്നും കാരവൻ പാർക്കിനായി നൂറിലേറെ സംരംഭകർ അപേക്ഷ സമർപ്പിച്ചെന്നും ടൂറിസം ഡയറക്ടർ വി ആർ കൃഷ്ണതേജ പറഞ്ഞു. സ്വന്തമായി ഡ്രൈവ് ചെയ്യാവുന്നതും ഡ്രൈവറുടെ സഹായത്തോടെയുമുള്ള കാരവനുകൾ ലഭ്യമാണ്. നൂറുകണക്കിന് ഏജൻസികൾ പരിപാടിയില്‍ പങ്കെടുത്തു.