കീവ്> നാറ്റോയിൽ ചേരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി പറഞ്ഞു. നാറ്റോ അംഗത്വത്തിനായി ഇനി സമ്മർദം ചെലുത്തില്ല. എബിസി ന്യൂസ് ചാനലിലെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സെലെൻസ്കി. രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വതന്ത്ര പദവിയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്.
ഉക്രയ്നെ അംഗീകരിക്കാൻ നാറ്റോ തയ്യാറല്ലെന്ന് ഞങ്ങൾ മനസ്സിലാക്കി. റഷ്യയുമായുള്ള ഏറ്റുമുട്ടലിനെ നാറ്റോ ഭയപ്പെടുന്നു. നാറ്റോ അംഗത്വത്തിനായി മുട്ടുകുത്തി യാചിക്കുന്ന രാജ്യത്തിന്റെ പ്രസിഡന്റാകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.