മദ്യത്തിന്‍റെ കയറ്റുമതിയും പരിഗണനയിലുണ്ടെന്ന് മന്ത്രി ബാലഗോപാൽ വ്യക്തമാക്കി. “ഇതിനൊക്കെയുള്ള ചില നിയമ തടസ്സങ്ങളുണ്ട്. അതിനെ സംബന്ധിച്ച് എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ ഉപസമിതി ഉണ്ടാക്കി കാര്യങ്ങൾ ചർച്ച ചെയ്ത് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാൻ നിയമങ്ങളിൽ ഭേദഗതി വേണം.” മന്ത്രി പറഞ്ഞു.
Also Read :
“ലാഭകരമായി ഉണ്ടാക്കാൻ കഴിയുമെങ്കിൽ വീര്യമുള്ള മദ്യം ഉണ്ടാക്കുന്നതിൽ തെറ്റില്ല. അതിലും മുന്നോട്ട് പോകുമെന്നതിൽ യാതൊരു സംശയവുമില്ല. കാരണം അത് ഒരു ഉൽപ്പന്നമാണ്. ആ ഉൽപ്പന്നം പുറത്തുനിന്നു കൊണ്ടുവരുന്നതിന് പകരം ഇവിടെ ഉണ്ടാകുന്നത് നല്ലതല്ലേ. കയറ്റുമതിയും ചെയ്യാം, നമ്മുടെ ബ്രാൻഡ് ഉപയോഗിച്ച്.”- കെ എൻ ബാലഗോപാൽ പറഞ്ഞു.
പരിമിതിക്കുള്ളിൽ നിന്ന് കാലോചിതമായി പലമേഖലകളിലും നികുതി വര്‍ധനയുണ്ടാകുമെന്നും ബാലഗോപാൽ വ്യക്തമാക്കി. ഖജനാവിലേക്കുള്ള വരുമാനം കൂട്ടാന്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് നികുതികള്‍ കൂട്ടേണ്ടിവരുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. അതേസമയം മദ്യനികുതി കൂട്ടുമോ എന്ന ചോദ്യത്തിന് ഒരുപാട് വർധിപ്പിക്കാനാവില്ലെന്നും മന്ത്രി മറുപടി നൽകിയതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read :
ധനമന്ത്രി കെ എൻ ബാലഗോപാൽ തന്‍റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിനാണ് ഒരുങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടെ വരുമാനം കൂട്ടാൻ ഇത്തവണ സാധ്യമായ മാർഗങ്ങളെല്ലാം തേടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഭൂമിയുടെ ന്യായ വില കൂട്ടണമെന്ന നിർദ്ദേശം സാമ്പത്തിക വിദഗ്ധർ ധനമന്ത്രിയുടെ മുന്നിൽ വച്ചിരുന്നു. ന്യായ വിലയിൽ 20 ശതമാനം വരെ വർധന ആകാമെന്നാണ് രജിസ്ട്രേഷൻ വകുപ്പ് നൽകിയിരിക്കുന്ന ശുപാർശ.