തിരുവനന്തപുരം > കേരള മീഡിയ അക്കാദമി ജനറൽ കൗൺസിൽ പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവായി. ആർ എസ് ബാബുവാണ് ചെയർമാൻ. നിലവിലെ അക്കാദമി ചെയർമാനും ആർ എസ് ബാബുവായിരുന്നു.
ജനറൽ കൗൺസിലിൽ കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ് പ്രതിനിധികളായി കെ പി റെജി (സംസ്ഥാന പ്രസിഡന്റ്), ഇ എസ് സുഭാഷ് (ജനറൽ സെക്രട്ടറി), പി ജി സുരേഷ് കുമാർ (ഏഷ്യാനെറ്റ്), എ ടി മൻസൂർ (മാധ്യമം), സുരേഷ് വെള്ളിമംഗലം (ദേശാഭിമാനി), ഷില്ലർ സ്റ്റീഫൻ (മലയാള മനോരമ) എന്നിവരെയും തെരഞ്ഞെടുത്തു.
ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പ്രതിനിധികളായി എം വി ശ്രേയാംസ് കുമാർ (എംഡി, മാതൃഭൂമി), കെ ജെ തോമസ് (ജനറൽ മാനേജർ, ദേശാഭിമാനി), ദീപു രവി (എഡിറ്റർ, കേരള കൗമുദി), ഫാ. ബോബി അലക്സ് (ചീഫ് എഡിറ്റർ, ദീപിക) എന്നിവരെയും കേരള ടെലിവിഷൻ ഫെഡറേഷൻ പ്രതിനിധികളായി ബേബി മാത്യു(ഡയറക്ടർ, ജീവൻ ടിവി.), എം വി നികേഷ് കുമാർ (എംഡി, റിപ്പോർട്ടർ ടിവി), പത്രപ്രവർത്തന ടെലിവിഷൻ മേഖലയിൽനിന്ന് വി ബി പരമേശ്വരൻ(ദേശാഭിമാനി), ജോൺ മുണ്ടക്കയം(മനോരമ), വി എം ഇബ്രാഹിം (മാധ്യമം), രാജാജി മാത്യു തോമസ് (ജനയുഗം), എൻ പി ചന്ദ്രശേഖരൻ (കൈരളി), മനോജ് കെ ദാസ് (ഏഷ്യാനെറ്റ്), സരസ്വതി നാഗരാജൻ (ദി ഹിന്ദു), സ്മിത ഹരിദാസ് (24 ന്യൂസ്), വിൻസെന്റ് ജോസഫ് നെല്ലിക്കുന്നേൽ (പ്രസിഡന്റ്, കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ, ഇന്ത്യ), വി എസ് രാജേഷ് (കേരള കൗമുദി), പി പി ശശീന്ദ്രൻ (മാതൃഭൂമി) എന്നിവരെ തെരഞ്ഞെടുത്തു.
സർക്കാർ പ്രതിനിധികളായി ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് സെക്രട്ടറി, ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് ഡയറക്ടർ, കേരള മീഡിയ അക്കാദമി സെക്രട്ടറി എന്നിവരെയും ഉൾപ്പെടുത്തി.