ക്രൈസ്റ്റ്ചർച്ച്
തുടർച്ചയായ രണ്ടാംജയത്തോടെ ഓസ്ട്രേലിയ വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ മുന്നോട്ട്. പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്തു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തിൽ 190 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 92 പന്ത് ബാക്കിനിൽക്കേ ലക്ഷ്യം കണ്ടു. ഓപ്പണർ അലിസ ഹീലിയാണ് (79 പന്തിൽ 72) വിജയശിൽപ്പി. നേരത്തേ 78 റണ്ണുമായി പുറത്താകാതെനിന്ന ക്യാപ്റ്റൻ ബിസ്മ മറൂഫാണ് പാകിസ്ഥാനെ വൻതകർച്ചയിൽനിന്ന് രക്ഷപ്പെടുത്തിയത്.
ആറുമാസം പ്രായമായ മകൾ ഫാത്തിമയുമായാണ് ബിസ്മ ലോകകപ്പിനെത്തിയത്. മകൾക്കായിരുന്നു ബിസ്മ അരസെഞ്ചുറി സമർപ്പിച്ചത്. ഗ്യാലറിയിലുള്ള മകളെ നോക്കി ബിസ്മ തൊട്ടിലാട്ടുന്ന ആംഗ്യം കാട്ടിയപ്പോൾ ലോകകപ്പിലെ മനോഹരകാഴ്ചയായി അതുമാറി.