തേഞ്ഞിപ്പലം> കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. എം വി നാരായണന് ചുമതലയേറ്റു. സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് ചുമതല കൈമാറി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ ചേമ്പറിലായിരുന്നു ചടങ്ങ്. കലാമണ്ഡലം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന്, സംസ്കൃത സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എം ബി ഗോപാലകൃഷ്ണന്, കലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഇ കെ സതീഷ്, കോണ്‍ഫെഡറേഷന്‍ ഓഫ് യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് കേരള വൈസ് പ്രസിഡന്റ് വിനോദ് എന്‍ നീക്കാം പുറത്ത്, അസോസിയേഷന് ഓഫ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് സെക്രട്ടറി ഡോ. ബി എസ് ഹരികുമാരന്‍ തമ്പി, കാലിക്കറ്റ് യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന് പ്രസിഡന്റ് വി എസ് നിഖില്‍, സെക്രട്ടറി ടി സബീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.