കൊച്ചി> ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായി വനിതാ ഫുള്‍ ബെഞ്ച് ചേര്‍ന്ന് കേരള ഹൈക്കോടതി. വനിതാ ദിനത്തില്‍ ചേര്‍ന്ന ഫുള്‍ബെഞ്ചില്‍ ജസ്റ്റിസുമാരായ അനുശിവരാമന്‍, വി ഷേര്‍സി, എംആര്‍ അനിത എന്നിവരായിരുന്നു അംഗങ്ങള്‍. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് വാദം കേട്ടത്.
സംഭാവന നല്കാന് വ്യവസ്ഥയില്ലെന്ന് ഫുള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി പുനപരിശോധിക്കണമെന്ന സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജിയാണ് വനിതാ ദിനത്തില്‍ പരിഗണിച്ചത്.
കേസില്‍ സര്‍ക്കാരിനെ പ്രതിനിധികരിച്ചതും വനിത. സ്പെഷ്യല്‍ ഗവ പ്ലിഡര്‍ എംആര്‍ ശ്രീലത സര്‍ക്കാരിന് വേണ്ടി ഹാജരായപ്പോള്‍ കോര്‍ട്ട് ഓഫിസറും മറ്റ് കോടതി ജീവനക്കാരു വനിതകളായിരുന്നു.