മോസ്കോ
റഷ്യയില്‍ നിന്നുള്ള തത്സമയ സംപ്രേഷണവും വീഡിയോ അപ്ലോഡ് ചെയ്യുന്നതും താൽക്കാലികമായി നിര്‍ത്തിയതായി ടിക് ടോക് അറിയിച്ചു. റഷ്യയുടെ പുതിയ വ്യാജ വാര്‍ത്ത നിയമത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് നിര്‍ത്തിയത്. എന്നാല്‍, ഇന്‍ആപ് മെസേജിങ് സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കും.
ഉക്രയ്നിലെ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സും റഷ്യയിലെ സേവനങ്ങള്‍ അവസാനിപ്പിച്ചതായി വക്താവ് അറിയിച്ചു.