വെള്ളറട > ആനാവൂർ നാരായണൻനായർ വധക്കേസിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ മരണവീട് ആക്രമിച്ച് ഡിവൈഎഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചു. ഞായർ വൈകിട്ട് ആറോടെയായിരുന്നു സംഭവം. പശുവെണ്ണറ മണ്ണടിയിൽ പ്രേംരാഗിനെ (22)യാണ് ആക്രമിച്ചത്.
രണ്ടുദിവസംമുമ്പ് പ്രേംരാഗിന്റെ അമ്മൂമ്മ ലിസ്സി മരിച്ചു. ഈ വീട്ടിലേക്ക് ആനാവൂർ നാരായണൻനായർ വധക്കേസിലെ മൂന്നാം പ്രതി പ്രസാദിന്റെ നേതൃത്വത്തിൽ നാലുപേർ ഇരച്ചുകയറി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പ്രേംരാഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.