സിപിഎം നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്നും വിമർശനങ്ങൾക്കുള്ള മറുപടിയെന്നോണം അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയിൽ നേരത്തെ 11 വനിതകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് 13 ആയി ഉയർന്നു. സംസ്ഥാന സെക്രട്ടേറിയറ്റിൽ ഒരു വനിതാ അംഗം എന്ന് പറയുമ്പോഴും കേന്ദ്രകമ്മിറ്റി അംഗങ്ങൾ കൂടി സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നവരാണ്. കേന്ദ്രകമ്മിറ്റിയിൽ അംഗങ്ങളായ രണ്ട് വനിതാ സഖാക്കൾ കൂടി കേരളത്തിലുണ്ട്. അവർ കൂടി വരുമ്പോൾ സെക്രട്ടേറിയറ്റിൽ വനിതാ പ്രാതിനിധ്യം മൂന്നായി മാറുമെന്നും സ്വരാജ് പറഞ്ഞു.
Also Read :
സംസ്ഥാന സമ്മേളനത്തിനിടെ കോടിയേരി ബാലകൃഷ്ണൻ വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട പരാമർശത്തിനെതിരെ ലീഗ് വിദ്യാർഥിനി സംഘടനയായ ” നൽകിയ പരാതിയിൽ ഗൗരവം ഒന്നും കാണുന്നില്ലെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു. കോടിയേരിയുടേത് മാധ്യമപ്രവര്‍ത്തകരോടുള്ള ചോദ്യത്തിന് തമാശയായി പറഞ്ഞ മറുപടിയാണെന്നും അദ്ദേഹം പറയുന്നു.
വനിതകളുടെ പ്രത്യേകമായ ഒരു വേദിയെന്ന നിലയിൽ എംഎസ്എഫിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു കൂട്ടരാണ് ഇവർ. അവര്‍ക്ക് അവരുടെ സംഘടനയില്‍നിന്നും രാഷ്ട്രീയപാര്‍ട്ടിയുടെ നേതൃത്വത്തില്‍നിന്നും നേരിടേണ്ടി വന്ന പീഡനങ്ങള്‍ സംബന്ധിച്ചുള്ള പരാതികള്‍ ഇപ്പോഴുമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സ്വന്തം നേതൃത്വത്തില്‍നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന പീഡനങ്ങളോട് പൊരുതി ക്ഷീണിച്ചപ്പോള്‍ അവര്‍ അതിന് വേറൊരു മാനം നല്‍കാനോ മറ്റോ ചെയ്തതാകാം ഈ പരാതി എന്നാണ് കരുതുന്നതെന്നും സ്വരാജ് പറഞ്ഞു.
Also Read :
“മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള തമാശ രൂപത്തില്‍ പറഞ്ഞ മറുപടിയാണ് കോടിയേരിയുടേത് എന്നാണ് കരുതുന്നത്. താന്‍ ആ ഭാഗം കണ്ടിട്ടില്ല. സ്വന്തം നേതൃത്വത്തില്‍നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന പീഡനങ്ങളോട് പൊരുതി ക്ഷീണിച്ചപ്പോള്‍ അവര്‍ അതിന് വേറൊരു മാനം നല്‍കാനോ മറ്റോ ചെയ്തതാകാം ഈ പരാതി എന്നാണ് കരുതുന്നത്. ആ പരാതിയില്‍ ഗൗരവം ഒന്നും കാണുന്നില്ല” സ്വരാജ് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
കോടിയേരി ബാലകൃഷ്ണന്‍റെ പരാമർശത്തിനെതിരെ വനിതാ കമ്മീഷനിലാണ് ഹരിത മുൻ നേതൃത്വം പരാതി നൽകിയത്. ഹരിത മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹിലിയ ആണ് സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നല്‍കിയത്. പൊതു പ്രവർത്തകരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ് കോടിയേരിയുടെ പരാമർശം. സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും പരാതിയിലുണ്ടായിരുന്നു.