കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്കിനെതിരെ ചാനൽ നല്‍കിയ ഹര്‍ജി മുൻപ് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ചാനൽ ഉടമകള്‍ സുപ്രീം കോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ഹിമ കൊഹ്ലി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ചാനൽ സുപ്രീം കോടതിയിൽ ഉയര്‍ത്തുന്ന വാദം.
Also Read:
ഹൈക്കോടതിയിൽ വാദം കേള്‍ക്കൽ പൂര്‍ത്തിയായതിനു ശേഷം ഡിവിഷൻ ബെഞ്ച് തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഫയലുകള്‍ നോട്ടീസ് അയച്ചു വരുത്തി പരിശോധിച്ചതെന്ന് മീഡിയ വൺ ഉടമകള്‍ ഹര്‍ജിയിൽ വിമര്‍ശിച്ചു.
കഴിഞ്ഞ ജനുവരി 31നാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ക്ലിയറൻസ് ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സംപ്രേഷണം വിലക്കിയത്. ഇതിനെതിരെ ചാനൽ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് താത്കാലികമായി വിലക്ക് നീക്കാൻ ആവശ്യപ്പെട്ടെങ്കിലും പിന്നീട് കേന്ദ്രസര്‍ക്കാരിൻ്റെ വാദം കൂടി കേട്ട ശേഷം നിരോധനം ശരിവെക്കുകയായിരുന്നു. ഈ തീരുമാനത്തിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും മീഡിയ വണ്ണിന് അനുകൂലമായ ഉത്തരവ് ലഭിച്ചില്ല. ഈ സാഹചര്യത്തൽ സുപ്രീം കോടതിയുടെ തീരുമാനം ചാനലിന് നിര്‍ണായകമാണ്.
Also Read:
ഉപഗ്രഹ സംപ്രേഷണം നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും ചാനൽ സജീവമാണ്. കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ നിയമപോരാട്ടം തുടരുമെന്നാണ് ചാനൽ എഡിറ്റര്‍ പ്രമോദ് രാമൻ വ്യക്തമാക്കിയിരിക്കുന്നത്.