കൊച്ചി
ദേശാഭിമാനി ജനറൽ മാനേജരും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പി കണ്ണൻനായരുടെ 32–-ാം ചരമവാർഷികദിനത്തിൽ കൊച്ചി ദേശാഭിമാനിയിൽ അനുസ്മരണസമ്മേളനം ചേർന്നു. കണ്ണൻനായർ സ്മാരക ഹാളിൽ ചേർന്ന സമ്മേളനം ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. കൊച്ചി യൂണിറ്റ് മാനേജർ ടി വി ശ്രീകുമാർ അധ്യക്ഷനായി. റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ അനുസ്മരണ പ്രഭാഷണം നടത്തി. ന്യൂസ് എഡിറ്റർ ആർ സാംബൻ സംസാരിച്ചു. സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി എ ബി അജയഘോഷ് സ്വാഗതവും കൊച്ചി ബ്യൂറോ ചീഫ് ടി ആർ അനിൽകുമാർ നന്ദിയും പറഞ്ഞു.
വിവിധ മേഖലകളിൽ അവാർഡ് ലഭിച്ച ദേശാഭിമാനി പ്രവർത്തകർക്ക് ജനറൽ മാനേജർ കെ ജെ തോമസ് പുരസ്കാരം സമ്മാനിച്ചു. തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ശ്രീകണ്ഠൻ, പ്രത്യേക ലേഖകൻ ദിനേശ്വർമ, അസിസ്റ്റന്റ് എഡിറ്റർ നാരായണൻ കാവുമ്പായി, ചീഫ് റിപ്പോർട്ടർ ജി രാജേഷ്കുമാർ, ചീഫ് ഫോട്ടോഗ്രാഫർ ജി പ്രമോദ്, ഇടുക്കി ബ്യൂറോ ചീഫ് കെ ടി രാജീവ്, മലപ്പുറം ബ്യൂറോ ചീഫ് റഷീദ് ആനപ്പുറം, കോഴിക്കോട് ബ്യൂറോ ചീഫ് പി വി ജീജോ, ചീഫ് റിപ്പോർട്ടർമാരായ ബിജി കുര്യൻ, പി ആർ ദീപ്തി, കോഴിക്കോട് മാനേജർ ഒ പി സുരേഷ്, ചീഫ് സബ്എഡിറ്റർ വിനോദ് പായം, സീനിയർ സബ്എഡിറ്റർ ജിഷ അഭിനയ, ഫോട്ടോഗ്രാഫർമാരായ സുമേഷ് കോടിയത്ത്, സുരേന്ദ്രൻ മടിക്കൈ, ഏരിയ ലേഖകരായ ബാബു തോമസ്, കെ എ അബ്ദുൽ റസാഖ്, വി സെയ്ത് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. കെ ശ്രീകണ്ഠൻ മറുപടിപ്രസംഗം നടത്തി.
കണ്ണൻനായർ സ്മാരക സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണദിനം ആചരിച്ചു. പ്രസിഡന്റ് സി എ ലത്തീഫ് പതാക ഉയർത്തി. തുടർന്നുചേർന്ന അനുസ്മരണ സമ്മേളനം സെക്രട്ടറി കെ കെ സോമൻ ഉദ്ഘാടനം ചെയ്തു. സി എ ലത്തീഫ് അധ്യക്ഷനായി. സിപിഐ എം കലൂർ ലോക്കൽ സെക്രട്ടറി കെ ജെ ഡോൺസൺ, അഡ്വ. ബിജോയ് ചന്ദ്രൻ, പി ജി ജയൻ, കെ എം നൗഷാദ് എന്നിവർ സംസാരിച്ചു.