തിരുവനന്തപുരം
പാർടിയാണ് വലുതെന്ന് കോൺഗ്രസ് നേതാക്കൾ ചിന്തിക്കണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ തുറന്നടിച്ചു. തിരുവനന്തപുരത്ത് ജി കാർത്തികേയൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർടിയാണ് വലുതെന്ന ചിന്ത അണികൾക്കുണ്ട്. ഇത് നേതാക്കളിലും വരണം. നേതാക്കൾ തമ്മിൽ ഐക്യമുണ്ടാകണം. തെരഞ്ഞെടുപ്പാണ് ഗ്രൂപ്പ് ഇല്ലാതാക്കാനുള്ള അവസരം. മണ്ഡലം പ്രസിഡന്റുമുതൽ കെപിസിസി പ്രസിഡന്റുവരെ തെരഞ്ഞെടുപ്പിലൂടെ വരണം. ഇങ്ങനെയുള്ളവർ എല്ലാവരെയും ഒരുപോലെ കാണും.
നിലവിൽ സമവായമാണ്. ജനാധിപത്യ പ്രക്രിയയിലൂടെമാത്രമേ കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.















