കോഴിക്കോട് > എൽഐസി ഐപിഒ നീക്കം ഉപേക്ഷിക്കുക, എൽഐസിയെ പൊതുമേഖലയിൽ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കോഴിക്കോട് മാനാഞ്ചിറ ലൈബ്രറി കോർണറിൽ നടന്ന ധർണ്ണ ടി പി രാമകൃഷ്ണൻ എംഎൽഎ (മുൻ കേരള തൊഴിൽ വകുപ്പ് മന്ത്രി) ഉദ്ഘാടനം ചെയ്തു.
പി പി കൃഷ്ണൻ (വൈസ് പ്രസിഡന്റ്, ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ), പി കെസദാനന്ദൻ (എൽഐസി ഏജന്റ്സ് ഓർഗാണൈസേഷൻ ഓഫ് ഇന്ത്യ), വി എ എൻ നമ്പൂതിരി, പി കെ സന്തോഷ് (സിഐടിയു), പി കെ നാസർ (എഐടിയുസി), സുബലാൽ പാടക്കൽ (എച്ച്എംഎസ്), ജാഫർ സക്കീർ (എസ്ടിയു), രാജേഷ് (എഫ്എസ്ഇടിഒ), ജൈനേന്ദ്രൻ (കോൺഫെഡറേഷൻ ), സി രാജീവൻ (ബിഇഎഫ്ഐ), കെ വി ജയരാജൻ (ബിഎസ്എൻഎൽഇയു), എം ടി ശിവരാജൻ (കെഎസ്ജിഐഇയു) കെ വി ശിവദാസൻ (എസ് & എൽ സി വർക്കേഴ്സ് യൂണിയൻ) എന്നിവർ ധർണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. കെ കെ സി പിള്ള (എൽഐസിപിഎ) അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ കെ ബിജു (എൽഐസിഇയു) സ്വാഗതവും ലേഖദൻ (എൽഐസിഎഒഐ) നന്ദിയും പറഞ്ഞു.















