തിരുവല്ല > പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ 14ൽ 14 സീറ്റിലും പെൺകുട്ടികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെഎസ്യു, എബിവിപി സംഘടനകൾ നാമനിർദേശ പത്രിക നൽകാൻ പോലും എത്തിയില്ല.ജനറൽ കോളേജിൽ പെൺകുട്ടികളെ മാത്രം മത്സരിപ്പിച്ച് എസ്എഫ്ഐ സമാനതകളില്ലാത്ത മാതൃക കാട്ടുകയായിരുന്നു.
ജിഷാ എൽസാ ജോർജ് (ചെയർമാൻ), വി അഞ്ജന (വൈസ് ചെയർമാൻ), ഫേബാ മറിയം മോനച്ചൻ (ജനറൽ സെക്രട്ടറി), കാവ്യാ മധു, അഖില (കൗൺസിലർമാർ ), കെ ഗ്രീഷ്മ (എഡിറ്റർ), ഷെറീന ശാമുവേൽ (ആർട്ട്സ് ക്ലബ് സെക്രട്ടറി), നീതു, ശ്രീലക്ഷ്മി (വനിതാ പ്രതിനിധികൾ), സാന്ദ്ര, സുജ, ഗാഥ, പാർവതി, ഗ്രീഷ്മ (ക്ലാസ് പ്രതിനിധികൾ) എന്നിവരാണ് എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടത്.
എസ്എഫ്ഐ ജില്ലാ ജോ. സെക്രട്ടറി കെ എസ് അമൽ, തിരുവല്ല ഏരിയ സെക്രട്ടറി വിവേക് വിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് കോളേജ് യൂണിറ്റ് മാതൃകാ പ്രവർത്തനം നടത്തിയത്.















