
തിരുവനന്തപുരം: ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച 23 മുതൽ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഏപ്രിൽ രണ്ട് വരെയായിരിക്കും പരീക്ഷ തീയതി. പ്ലസ് വൺ വിദ്യാര്‍ഥികളുടെ പരീക്ഷ മധ്യവേനലവധിയ്ക്ക് ശേഷം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഏപ്രിൽ, മെയ് മാസങ്ങളിൽ സ്കൂളുകള്‍ക്ക് അവധി നല്‍കാനും ഇതിനു ശേഷം ജൂൺ ഒന്നിനു പതിവു പോലെ സ്കൂള്‍ തുറക്കാനുമാണ് തീരുമാനം. ഇതിനു ശേഷം ജൂൺ 2 മുതൽ 18 വരെയുള്ള തീയതികളിൽ പ്ലസ് വൺ പരീക്ഷകള്‍ നടത്തും. പരീക്ഷകളുടെ ക്രമീകരണം കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്ന വിധമായിരിക്കുമെന്നും മന്ത്രി അറിയിച്ചു..
Also Read:
ഇത്തവണ ലളിതമായ ചോദ്യങ്ങളാകും പരീക്ഷയ്ക്ക് ഉണ്ടാകുക. പഠിക്കാൻ കുട്ടികള്‍ക്ക് ഒരുപാട് സമയം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read:
മെയ് മാസത്തിൽ അധ്യാപകര്‍ക്കുള്ള പരിശീലന ക്യാംപുകള്‍ നടത്തും. അടുത്ത വര്‍ഷത്തെ അക്കാഡമിക് കലണ്ടര്‍ മെയ് മാസത്തിൽ പുറത്തിറക്കും.















