സിഡ്നി> ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) അന്തരിച്ചു. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ലെഗ് സ്പിൻ ബൗളറാണ്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് കരുതുന്നു. തായ്ലൻഡിലുള്ള സ്വന്തം വില്ലയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഡോക്ടർമാർക്ക് ജീവൻ രക്ഷിക്കാനായില്ല.
പതിനഞ്ചുവർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തിൽ (1992–2007) 1001 വിക്കറ്റുകൾ നേടി. 145 ടെസ്റ്റിൽ 708 വിക്കറ്റുകൾ. ടെസ്റ്റിൽ കൂടുതൽ വിക്കറ്റുള്ള രണ്ടാമത്തെ കളിക്കാരൻ. 194 ഏകദിനത്തിൽ 293 വിക്കറ്റുണ്ട്. 1999ൽ ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീം അംഗമാണ്.