കാലിഫോര്ണിയ> റഷ്യയെ ബഹിഷ്കരിച്ച് ഗൂഗിള്. യൂട്യൂബിന് പിന്നാലെയാണ് റഷ്യയെ ഗൂഗിള് ബഹിഷ്ക്കരിച്ചത്. ഉക്രയ്നിലെ റഷ്യയുടെ സൈനിക നടപടിയില് പ്രതിഷേധിച്ചാണ് ഗൂഗിള് നിലപാട് സ്വീകരിച്ചിരിക്കുന്നത്. റഷ്യന് പിന്തുണയുള്ള മാധ്യമങ്ങള്ക്ക് പരസ്യവരുമാനം നല്കില്ലെന്നാണ് അറിയിപ്പ്.
ഇതിനുമുമ്പായി റഷ്യന് ചാനലുകളുടെ പരസ്യവരുമാനം യൂട്യൂബ് നിര്ത്തിവച്ചിരുന്നു. അതേസമയം, ഫേസ്ബുക്കും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്.