മാനാമ> യുഎഇയിലേക്ക് വരുന്ന വാക്സിനെടുത്ത യാത്രക്കാർക്ക് ഇനിമുതൽ കോവിഡ് പിസിആർ പരിശോധന ആവശ്യമില്ല. തീരുമാനം ശനിയാഴ്ച പ്രാബല്യത്തില് വന്നു. റാപിഡ് പിസിആർ ഒഴിവാക്കിയതിന് പിന്നാലെയാണ് ആർടിപിസിആറും ഒഴിവാക്കുന്നത്. വിമാനത്താവളങ്ങളിൽ അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. സർട്ടിഫിക്കറ്റിൽ ക്യൂ ആർ കോഡ് നിർബന്ധം. വാക്സിനെടുക്കാത്തവർ 48 മണിക്കൂറിനുള്ളിലെടുത്ത പിസിആർ പരിശോധനാഫലം ഹാജരാക്കണം.
യുഎഇയിലേക്ക് വരുന്നവർക്ക് നാട്ടിലെ വിമാന താവളങ്ങളിലെ റാപിഡ് പിസിആർ പരിശോധന ചൊവ്വാഴ്ച ഒഴിവാക്കിയിരുന്നു.
പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയ നടപടിയും പിൻവലിച്ചു. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധം. കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവർക്ക് ക്വാറന്റയ്നും ഒഴിവാക്കി. ഇവർ അഞ്ചു ദിവസത്തിനകം പിസിആർ പരിശോധന നടത്തിയാൽ മതി. എല്ലാ കായിക പ്രവർത്തനങ്ങളും പുനരാരംഭിക്കാം. സാമ്പത്തിക, ടൂറിസം മേഖലകളിലെ ശാരീരിക അകലം പാലിക്കൽ ഒഴിവാക്കും.















