Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഹരിദാസൻ വധക്കേസ്‌: 
6 ആർഎസ്‌എസുകാർ കസ്‌റ്റഡിയിൽ ; ബിജെപി പ്രതിരോധത്തിൽ

by News Desk
February 26, 2022
in KERALA
0
ഹരിദാസൻ-വധക്കേസ്‌:-
6-ആർഎസ്‌എസുകാർ-കസ്‌റ്റഡിയിൽ-;-ബിജെപി-പ്രതിരോധത്തിൽ
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

തലശേരി
പുന്നോൽ താഴെവയലിലെ സിപിഐ എം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ ആറ് ആർഎസ്എസുകാർ കസ്റ്റഡിയിൽ. ഇവരെ പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തുവരുന്നു. കൊലയാളിസംഘത്തെയും അന്വേഷകസംഘം തിരിച്ചറിഞ്ഞു. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കേസിൽ നാലുപേർ റിമാൻഡിലാണ്.

പഴുതടച്ച അന്വേഷണത്തിലൂടെ കൊലപാതകസംഘത്തിലുൾപ്പെട്ടവരെയും ആസൂത്രണം ചെയ്തവരെയും നിയമത്തിന് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. തെളിവുകൾ മുഴുവൻ ശേഖരിച്ചശേഷമാകും കുടുതൽ അറസ്റ്റ്. കസ്റ്റഡിയിലെടുത്തവരെ ചോദ്യംചെയ്ത് വിട്ടയക്കുന്നുണ്ട്. സംശയം തോന്നുന്നവരെ നോട്ടീസ് നൽകി വീണ്ടും വിളിപ്പിക്കുന്നു. കണ്ണവം സ്റ്റേഷനിലെ പൊലീസുകാരൻ സുരേഷ് നരിക്കോടനെ മൂന്ന് തവണയാണ് മണിക്കൂറുകളോളം ചോദ്യംചെയ്തത്. ഇയാൾ ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്. വാട്സാപ്പ് കോളിലെ വിവരങ്ങൾ ശേഖരിച്ചശേഷമേ പൊലീസുകാരന്റെ കാര്യത്തിൽ അന്തിമതീരുമാനമുണ്ടാവൂ.

കസ്റ്റഡിയിലുള്ളവരെ ചോദ്യംചെയ്യുന്നതിനിടെ, ഹരിദാസന്റെ ഇടതുകാൽ വെട്ടിമാറ്റിയ ആളെക്കുറിച്ചും സൂചന ലഭിച്ചു. മുമ്പും ആക്രമണത്തിൽ പങ്കെടുത്തയാളാണ് ഈ നാൽപ്പത്തഞ്ചുകാരൻ. കൊലപാതകത്തിൽ ഉൾപ്പെട്ടതായി പൊലീസ് സംശയിക്കുന്ന ഒരാളുടെ വീട്ടിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ കുളിമുറിയിൽ രക്തക്കറ കണ്ടെത്തി. ഒളിവിൽ കഴിയുന്ന ആർഎസ്എസുകാരുടെ വീടുകളും കുടുംബവും പൊലീസ് നിരീക്ഷണത്തിലാണ്. ഉത്തരമേഖലാ ഐജി അശോക്യാദവ് കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു. പ്രത്യേക അന്വേഷകസംഘത്തിലെ ഓഫീസർമാരുമായി അന്വേഷണ പുരോഗതിയും വിലയിരുത്തി.

ബിജെപി പ്രതിരോധത്തിൽ
നേതൃത്വത്തിലേക്ക് അന്വേഷണം എത്തുന്നത് തടയാൻ കള്ളക്കേസെന്ന ആരോപണവുമായി ബിജെപി രംഗത്തിറങ്ങുന്നു. 28ന് തലശേരി എഎസ്പി ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമാണ്. മണ്ഡലം പ്രസിഡന്റിനെ ഡിജിറ്റൽ തെളിവുകളുടെ പിൻബലത്തിൽ അറസ്റ്റുചെയ്തതോടെ പകച്ചുപോയ നേതൃത്വം തെരുവിലിറങ്ങുകയാണ്. കൊലയാളികളെ തള്ളിപ്പറയുന്നതിനുപകരം ന്യായീകരിക്കാനാണ് ആർഎസ്എസ് നീക്കം.

തലശേരിയുടെ സമാധാനം തകർത്ത ആർഎസ്എസിനും ബിജെപിക്കുമെതിരെ കടുത്ത ജനരോഷമാണ് നാടെമ്പാടും ഉയരുന്നത്. കൊല്ലിച്ചവരെയും കൊല നടത്തിയവരെയും നിയമത്തിനുമുന്നിലെത്തിക്കണമെന്ന് ബിജെപി അനുഭാവികൾതന്നെ പറയുന്നതും നേതൃത്വത്തിന് തിരിച്ചടിയാണ്. സ്വന്തം നേതാവ് ചെയ്ത കൊടും ക്രൂരതയെ അപലപിക്കാൻ തലശേരി നഗരസഭയിലെ ബിജെപി കൗൺസിലർമാർപോലും നിർബന്ധിതരായത് ജനരോഷത്തിന്റെ ആഴം മനസിലാക്കിയാണ്. മത്സ്യബന്ധന ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഹരിദാസനെ തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വെട്ടിക്കൊന്നത്.

Previous Post

നാടകോത്സവം: രംഗവേദി ഉണരുകയായി

Next Post

രണ്ടരവയസ്സുകാരിക്ക്‌ ക്രൂരമർദനം: ആന്റണി ടിജിനെ ചോദ്യം ചെയ്തു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
രണ്ടരവയസ്സുകാരിക്ക്‌-ക്രൂരമർദനം:-ആന്റണി-ടിജിനെ-ചോദ്യം-ചെയ്തു

രണ്ടരവയസ്സുകാരിക്ക്‌ ക്രൂരമർദനം: ആന്റണി ടിജിനെ ചോദ്യം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.