ഔഗാഡൗഗൗ
ബുർക്കിന ഫാസോയുടെ കിഴക്കു പടിഞ്ഞാറൻ മേഖലയിൽ സ്വർണ ഖനിയിലുണ്ടായ തുടർ സ്ഫോടനങ്ങളിൽ 59 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഗോംബ്ലോറ ഗ്രാമത്തിലായിരുന്നു സംഭവം. പകൽ രണ്ടിനാണ് ആദ്യ സ്ഫോടനമുണ്ടായത്. നിമിഷങ്ങളുടെ ഇടവേളയിൽ തുടർ പൊട്ടിത്തെറികളും ഉണ്ടായി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമെന്ന് അധികൃതർ അറിയിച്ചു.