Monday, May 4, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

2016 മുതൽ കൊല്ലപ്പെട്ടത്‌ 22 സിപിഐ എം പ്രവർത്തകർ; കൊലക്കത്തി താഴെവക്കാതെ ആർഎസ്‌എസും കോൺഗ്രസും

by News Desk
February 21, 2022
in KERALA
0
2016-മുതൽ-കൊല്ലപ്പെട്ടത്‌-22-സിപിഐ-എം-പ്രവർത്തകർ;-കൊലക്കത്തി-താഴെവക്കാതെ-ആർഎസ്‌എസും-കോൺഗ്രസും
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > 2016 മുതൽ അഞ്ച് വർഷത്തിനിടെ സിപിഐഎമ്മിന് കേരളത്തിൽ നഷ്ടമായത് 22 പ്രവര്ത്തകരെ. ഇതിൽ 16 സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണ്. കോൺഗ്രസ് നാല് പ്രവർത്തകരെ കൊലപ്പെടുത്തിയപ്പോൾ മുസ്ലീം ലീഗ് ഒരു പ്രവർത്തകനെ കൊലപ്പെടുത്തി. എസ്ഡിപിഐ യും സംസ്ഥാനത്ത് ഈ കാലയളവിൽ ഒരു സിപിഐ എം പ്രവർത്തകനെ കൊലപ്പെടുത്തി.

2020 ഓഗസ്റ്റിന് ശേഷം മാത്രം ബിജെപി, കോണ്ഗ്രസ്, ലീഗ് അക്രമി സംഘം കൊലക്കത്തിക്കിരയാക്കിയത് 9 സിപിഐഎം പ്രവര്ത്തകരെയാണ്. 2020 ഓഗസ്റ്റ് 18 ന് ഭക്ഷണം കോവിഡ് രോഗികള്ക്ക് ഭക്ഷണം എത്തിച്ചു മടങ്ങുന്നതിനിടയില് ആണ് കായംകുളത്ത് സിപിഐ എം നേതാവ് സിയാദിനെ കോണ്ഗ്രസ് ബന്ധമുള്ള കൊട്ടേഷന് സംഘം കൊലക്കത്തിക്കിരയാക്കുന്നത്.

കൊലയ്ക്കുശേഷം പ്രതി രക്ഷപ്പെട്ടത് കോണ്ഗ്രസിന്റെ ബ്ലോക്ക് ജനറല് സെക്രട്ടറിയും കൗണ്സിലറുമായ കാവില് നിസാംമിന്റെ സ്കൂട്ടറില് ആണ്. സിയാദിന്റെ കൊലക്ക് കോണ്ഗ്രസുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാന് അന്നത്തെ ആലപ്പുഴ ഡിസിസി അധ്യക്ഷന് എം ലിജു പറഞ്ഞ വാക്കുകളായിരുന്നു മാധ്യമങ്ങളുടെ വേദവാക്യം. കൊലയ്ക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന് ബ്രേക്കിംഗ് ന്യൂസ് നല്കിയ മാധ്യമങ്ങള് കോണ്ഗ്രസ് നേതാവ് കാവില് നിസാം പിന്നീട് കുറ്റപത്രത്തില് പ്രതിയായത് അറിഞ്ഞതായി ഭാവിച്ചില്ല.

2020ലെ തിരുവോണ തലേന്നാണ് വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്ത്തകരായ മിഥിലാജ് നെയും ഹക്ക് മുഹമ്മദിനേയും കോണ്ഗ്രസ് ക്രിമിനല് സംഘം അരുംകൊല ചെയ്തത്. പിറ്റേന്ന് മാധ്യമങ്ങളെ കണ്ട രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലയ്ക്ക് കാരണം എന്ന് പറഞ്ഞു. അവരുടെ വാചകമാണ് പിന്നീട് മാധ്യമങ്ങള്ക്ക് പ്രിയങ്കരമായത് എന്നാല് നാള്ക്കുനാള് കോണ്ഗ്രസ് ബന്ധം അനാവൃതമായതോടെ മനസ്സില്ലാമനസ്സോടെ ചില ദിവസങ്ങളില് എങ്കിലും ഈ കൊലപാതകം ചര്ച്ചചെയ്യാന് കോണ്ഗ്രസ്സും മാധ്യമങ്ങളും നിര്ബന്ധിതരായി.

2020 ഒക്ടോബര് നാലിന് കുന്നംകുളത്ത് സിപിഐ എം ചിറ്റിലംങ്ങാട് ബ്രാഞ്ച് സെക്രട്ടറിയായ സനൂപ് കൊല്ലപ്പെടുമ്പോള് അന്നും കൊലയ്ക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന് സ്ഥാപിക്കാനായിരുന്നു ബിജെപിക്കും മാധ്യമങ്ങള്ക്കും താൽപര്യം. ബിജെപി ജില്ലാ അധ്യക്ഷനായിരുന്ന അഡ്വക്കറ്റ് കെ കെ അനീഷ് കുമാര് വാര്ത്താസമ്മേളനം നടത്തി കൊലപാതകത്തില് ബിജെപിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി. എന്നാല് പിന്നീട് പ്രതികളെല്ലാം ബിജെപി ബജ്രംഗ്ദൾ പ്രവര്ത്തകരാണെന്ന് കണ്ടെത്തി.

കൊല്ലം മണ്റോ തുരുത്തിലെ സിപിഐ എം പ്രവര്ത്തകന് മണിലാലിന്റെ കൊലപാതകത്തിനും രാഷ്ട്രീയ ബന്ധമില്ലെന്ന് സ്ഥാപിക്കാനായിരുന്നു ബിജെപിക്കും മാധ്യമങ്ങള്ക്കും താൽപര്യം. എന്നാല് പ്രതിയായ അശോകന്റെ ബിജെപി ബന്ധം വ്യക്തമായിട്ടും പറഞ്ഞ കള്ളം തിരുത്താന് ബിജെപി തയ്യാറായില്ല. കാസര്ഗോഡ് കല്ലൂരാവി മുണ്ടത്തോട് ഡിവൈഎഫ്ഐ പ്രവര്ത്തകനായ ഔഫ് അബ്ദുറഹ്മാന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വോട്ടെണ്ണല് ദിനത്തിലെ വാക്കേറ്റമാണ്. കേസില് അറസ്റ്റിലായവര് യൂത്ത് ലീഗ് പ്രവര്ത്തകരും. യൂത്ത് ലീഗിന്റെ മുന്സിപ്പല് സെക്രട്ടറി ഇര്ഷാദ് അടക്കമുള്ളവരെ പൊലീസ് പിടികൂടിയിട്ടും മാധ്യമങ്ങള്ക്ക് പ്രതികളുടെ രാഷ്ട്രീയ ബന്ധം ഒരു ദിവസത്തോളം ചര്ച്ച ചെയ്യാന് തര്ക്കത്തിനുള്ള വാര്ത്തയായിരുന്നില്ല.

പിന്നീട് കൊല്ലപ്പെട്ട സിപിഐ എം പെരിങ്ങര ലോക്കല് സെക്രട്ടറി പി ബി സന്ദീപിനെ കൊലപാതകത്തിലെ രാഷ്ട്രീയ ബന്ധം ഇഴപിരിക്കാനും മാധ്യമങ്ങള് കണ്ണുണ്ടായില്ല. മുഖ്യപ്രതിയായ ജിഷ്ണു ചാത്തന്കേരി യുവമോര്ച്ചയുടെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. അവിടെയും രാഷ്ട്രീയ കൊലപാതകമല്ല എന്ന് ബിജെപി നേതാക്കളുടെ വാക്യമാണ് മാധ്യമങ്ങള്ക്ക് വേദവാക്യം ആയത്. കൊല്ലപ്പെട്ട എല്ലാ രക്തസാക്ഷികള്ക്കും പറക്കമുറ്റാത്ത കുട്ടികളും നിരാലംബരായ ഭാര്യമാരുമുണ്ടായിരുന്നു.

ആഴ്ച്ചകള്ക്ക് മുമ്പ് ഇടുക്കി എഞ്ചിനിയറിങ് കോളേജിലെ മിടുക്കനായ എസ്എഫ്ഐ നേതാവ് ധീരജിനെ യൂത്ത് കോണ്ഗ്രസ് സംഘം കുത്തിക്കൊലപ്പെടുത്തി. യൂത്ത് കോണ്ഗ്രസ് നേതാവ് നിഖില് പൈലിയുടെ നേതൃത്വത്തിലായിരുന്നു കൊലപാതകം.അപ്പോഴും പ്രതികളെ വെള്ളപൂശാനായിരുന്നു കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിനും മാധ്യമങ്ങള്ക്കും താല്പര്യം. ഏറ്റവും അവസാനം ഇപ്പോള് ആര്എസ്എസ് സംഘം ഹരിദാസിനെ വെട്ടി കൊലപ്പെടുത്തിയിരിക്കുന്നു.

Previous Post

‘കായംകുളത്തെ വോട്ട് ചോർച്ച ചർച്ചയായില്ല, കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലുണ്ട്’; കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്ന് പ്രതിഭാ എംഎൽഎ

Next Post

തലശ്ശേരിയിലെ കൊല പ്രാദേശിക പ്രശ്നമെന്ന് ബിജെപി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തലശ്ശേരിയിലെ-കൊല-പ്രാദേശിക-പ്രശ്നമെന്ന്-ബിജെപി

തലശ്ശേരിയിലെ കൊല പ്രാദേശിക പ്രശ്നമെന്ന് ബിജെപി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.