കോഴിക്കോട്> തലശ്ശേരിയിൽ സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് പ്രാദേശിക പ്രശ്നമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അതിൽ ബിജെപിക്കോ ആർഎസ്എസ്സിനോ ബന്ധമില്ലെന്നും അവകാശപ്പെട്ടു.
സംഭവത്തെ കുറിച്ച് പൊലീസ് സമഗ്രമായി അന്വേഷിക്കണം . പ്രസംഗത്തിലെ ചില വാക്കുകൾ അടർത്തിയെടുത്ത് തലശ്ശേരി മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ ലിജീഷിനെ കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.















