കണ്ണൂർ> തലശ്ശേരിയിൽ പുന്നോലിൽ ഹരിദാസിനെ ആർഎസഎസുകാർ അരുംകൊല ചെയ്യുന്നതിന് മുന്നേ കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ്. സിപിഐ എം പ്രവര്ത്തകരെ കൈകാര്യം ചെയ്യുമെന്ന് തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷാണ് കൊലവിളി നടത്തിയത്. കഴിഞ്ഞ കാലഘട്ടങ്ങളിലുള്ള ചരിത്രം പരിശോധിച്ചാൽ അത് മനസിലാവുമെന്നും പ്രസംഗത്തിലുണ്ട് .ക്ഷേത്രത്തിലെ സംഘർഷത്തെ തുടർന്നുള്ള പ്രതിഷേധത്തിനിടയിലായിരുന്നു ഭീഷണി പ്രസംഗം.
‘കോടിയേരി മേഖലയുടെ സ്വഭാവമനുസരിച്ച് നമ്മുടെ പ്രവർത്തകരുടെ മേൽ കൈവച്ചിട്ട് അതെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്കുണ്ട്. ഏത് രീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ കാലഘട്ടങ്ങളിലുള്ള ചരിത്രം പരിശോധിച്ചാൽ ഇവിടെയുള്ള സിപിഐഎം നേതാക്കൾക്കറിയാം’.എന്നിങ്ങനെയായിരുന്നു പ്രസംഗം .















