കൊൽക്കത്ത
സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ ഇന്ത്യക്ക് മികച്ച സ്കോർ. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി–-20 ക്രിക്കറ്റിൽ ഇന്ത്യ 5–-184 റണ്ണെടുത്തു. സൂര്യകുമാർ 31 പന്തിൽ 65 റണ്ണെടുത്തു. ഏഴ് സിക്സറാണ് വലംകൈയൻ നേടിയത്. ഒരു ഫോറും. വെങ്കിടേഷ് അയ്യർ (19 പന്തിൽ 35*) മികച്ച പിന്തുണ നൽകി. അഞ്ചാം വിക്കറ്റിൽ 37 പന്തിൽ 91 റണ്ണാണ് ഇരുവരും അടിച്ചെടുത്തത്.
ടോസ് നേടിയ വിൻഡീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്വാദും (4) ഇഷാൻ കിഷനുമാണ് (34) ഓപ്പണറായെത്തിയത്. രോഹിത് ശർമ (7) നാലമനായെത്തി. പേസർ ആവേശ് ഖാൻ ഇന്ത്യക്കായി അരങ്ങേറി.















