ഭുവനേശ്വർ
രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ അത്ലറ്റിക് മീറ്റിന് ഇന്ന് തുടക്കം. നാല് ദിവസം ഒഡീഷയിലെ ഭുവനേശ്വറിലാണ് മീറ്റ്.
പതിനായിരം മീറ്റർ ഫൈനലാണ് ആദ്യ ദിനം. 24 ഇനങ്ങളിൽ 400 സർവകലാശാലകളിലെ രണ്ടായിരത്തോളം കായികതാരങ്ങൾ അണിനിരക്കും. മെഡൽ പ്രതീക്ഷയുമായി കലിക്കറ്റ്, കണ്ണൂർ, എംജി, കേരള സർവകലാശാലകളുണ്ട്. അവസാന മീറ്റിൽ മംഗളൂരു സർവകലാശാലയായിരുന്നു ജേതാക്കൾ. കലിക്കറ്റ് മൂന്നാമതെത്തി.















