ഫത്തോർദ
ഐഎസ്എൽ ഫുട്ബോളിൽ പ്ലേഓഫ് സാധ്യത സജീവമാക്കി ജംഷഡ്പുർ എഫ്സി. ചെന്നൈയിൻ എഫ്സിയെ 4–-1ന് തകർത്തു.
ജയത്തോടെ പട്ടികയിൽ രണ്ടാമതുമെത്തി. 16 കളിയിൽ 31 പോയിന്റുണ്ട്. ഹൈദരാബാദ് എഫ്സിയാണ് ഒന്നാമത്. 17 കളിയിൽ 32 പോയിന്റാണ്. എടികെ മോഹൻ ബഗാൻ (30) മൂന്നാമതും കേരള ബ്ലാസ്റ്റേഴ്സ് (27) നാലാമതുമുണ്ട്.
ചെന്നൈയിനെതിരെ റിത്വിക് ദാസ്, ബൊറിസ് സിങ്, ഡാനിയേൽ ചുങ്ക്വു എന്നിവർ ജംഷഡ്പുരിനായി ലക്ഷ്യംകണ്ടു. ദീപക് ദേവ്റാണിയുടെ പിഴവും ലീഡുയർത്തി. നെരിയസ് വാസ്കിസാണ് ചെന്നൈയിനായി ആശ്വാസഗോൾ കണ്ടെത്തിയത്.
ഇന്ന് ബംഗളൂരു ഒഡിഷയെ നേരിടും.















