തിരുവനന്തപുരം
ഭരണഘടനാ ബാധ്യത നിറവേറ്റാൻ കഴിയില്ലെങ്കിൽ ഗവർണർ രാജിവയ്ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭരണഘടനയുടെ 176–-ാം അനുച്ഛേദമനുസരിച്ച് സംസ്ഥാന മന്ത്രിസഭ പാസാക്കുന്ന നയപ്രഖ്യാപനം വായിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. പശ്ചിമ ബംഗാളിലെ ഒരു കേസിൽ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആ ബാധ്യത നിറവേറ്റിയില്ലെങ്കിൽ പദവി രാജിവച്ച് പോകേണ്ടി വരും.
ഗവർണർക്ക് എന്തും പറയാമെന്ന ചിന്തയാണ്. ഗവർണറുടെ ജോലികൾ ഭരണഘടനാപരമായി തീരുമാനിക്കപ്പെട്ടിട്ടുണ്ട്. അതിനപ്പുറം കടന്നുള്ള പ്രതികരണങ്ങൾ ഗൗരവമായി എടുക്കേണ്ടതില്ല. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ഗവർണർ നിലപാട് എടുക്കേണ്ട. 157 സ്റ്റാഫുള്ള രാജ്ഭവനിൽ എന്താണ് നടക്കുന്നതെന്നും കാനം ചോദിച്ചു.