തിരുവനന്തപുരം
സഭയിൽ വരില്ലെന്നും നയപ്രഖ്യാപന പ്രസംഗം വായിക്കില്ലെന്നുമുള്ള ഗവർണറുടെ സമീപനം ബാലിശമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ പറഞ്ഞു. താൻ പറഞ്ഞതാണോ ഗവർണറുടെ സമീപനമാണോ ബാലിശമെന്ന് ജനം തീരുമാനിക്കട്ടെ.സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്ന സന്ദേശമാണ് എപ്പോഴും നൽകിയിട്ടുള്ളത്.
നയപ്രഖ്യാപനം വായിക്കില്ലെന്ന സന്ദേശം നൽകിയതിൽ ഭരണഘടനാ ലംഘനം പ്രകടമാണ്. ഇതിന്റെ ഭാഗമായ പ്രത്യാഘാതം ഒഴിവാക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.