തിരുവനന്തപുരം
കുടുംബശ്രീ തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചതോടെ 16,55,261 ഭാരവാഹികൾ നേതൃനിരയിലെത്തി. അവസാനം തെരഞ്ഞെടുപ്പ് നടന്ന എട്ട് ജില്ലയിലെ ഭാരവാഹികൾ തിങ്കളാഴ്ച ചുമതലയേൽക്കും. അയൽക്കൂട്ടതലത്തിൽ 14,16,675 പേരും എഡിഎസ് തലത്തിൽ 2,14,005 പേരുമാണ് ഭാരവാഹികളായത്. അട്ടപ്പാടിയിൽ അയൽക്കൂട്ടങ്ങളിലും ഊരുസമിതികളിലും തെരഞ്ഞെടുപ്പ് നടത്തിയതു വഴി 5128 വനിതകളും ചുമതലയേറ്റു. സംസ്ഥാനത്തെ 1070 സിഡിഎസിൽ 1068ലും തെരഞ്ഞെടുപ്പ് പൂർത്തിയാക്കി. പാലക്കാട് പുതുനഗരത്തും ഇടുക്കി ഇടമലക്കുടിയിലുമാണ് ഇനി നടക്കാനുള്ളത്. പുതുനഗരത്ത് തിങ്കളാഴ്ച നടക്കും. ഇടമലക്കുടിയിൽ കോവിഡ് വ്യാപനം കാരണം മാറ്റിയിരിക്കുകയാണ്.