കൊച്ചി > ലീഫ് ആര്‍ട്ടിലൂടെ വിസ്‌മയം തീര്‍ക്കുന്ന എറണാകുളം സ്വദേശി മനു കെ എം ദേശീയശ്രദ്ധയിലേയ്ക്ക്. മനു ഇലകളുപയോഗിച്ച് പോര്‍ട്രെയ്റ്റുകളുണ്ടാക്കുന്ന വിദ്യ ഹിസ്റ്ററി ടിവി 18- യിലെ ഒഎംജി! മേരേ ഇന്ത്യയുടെ തിങ്കളാഴ്‌ച (ഫെബ്രുവരി 21) രാത്രി 8-ന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലൂടെയാണ് ലോകമെങ്ങുമുള്ള പ്രേക്ഷകരിലേയ്‌ക്കെത്തുന്നത്.
ലീഫ് ആര്‍ട്ടിനു പുറമെ സാന്‍ഡ് ആര്‍ട്ട്, കോഫി സ്റ്റെയിന്‍ പെയിന്റിംഗ്, അരിപ്പൊടി കൊണ്ടുള്ള കലാരൂപങ്ങളുടെ നിര്‍മാണം തുടങ്ങിയ അപൂര്‍വ കലാസൃഷ്‌ടികളുടെ രംഗത്ത് നിരവധി റെക്കോഡുകളുടെ ഉടമ കൂടിയാണ് മനു. നാലു വര്‍ഷം മുമ്പാണ് മനു ലീഫ് ആര്‍ട്ടിലേയ്ക്ക് തിരിഞ്ഞത്. പേനാക്കത്തിയും ഇലകളും മാത്രമാണ് മനം കവരുന്ന പോര്‍ട്രെയ്റ്റുകള്‍ സൃഷ്‌ടിക്കാന്‍ മനുവിന് ആവശ്യമുള്ളത്.
ഓഎംജി! യേ മേരേ ഇന്ത്യയുടെ ഒറിജിനല്‍ ഫാക്ച്വല്‍ എന്റര്‍ടൈന്‍മെന്റ് സീരീസിന്റെ എട്ടാം സീസണിലാണ് മനു പ്രത്യക്ഷപ്പെടുന്നത്. അവശ്വസനീയമായ യഥാര്‍ത്ഥ സംഭവങ്ങളുടേയും നേട്ടങ്ങളുടേയും അവതരണത്തിലൂടെ ഏറെ ജനപ്രീതിയാര്‍ജിച്ച സീരിസാണ് യേ മേരേ ഇന്ത്യയുടെ ഒറിജിനല്‍ ഫാക്ച്വല്‍ എന്റര്‍ടൈന്‍മെന്റ്. തിങ്കളാഴ്‌ച സംപ്രേഷണം ചെയ്യുന്ന എപ്പിസോഡില്‍ മനുവിനു പുറമെ എസി ഇല്ലാതെ തണുപ്പ് നിലനിര്‍ത്തുന്ന രാജസ്ഥാനില്‍ നിന്നുള്ള സൂപ്പര്‍ കൂള്‍ സ്‌കൂളും ഉള്‍പ്പെടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..