ന്യൂഡൽഹി
പഞ്ചാബിലും ഉത്തർപ്രദേശിലെ മൂന്നാംഘട്ട വോട്ടെടുപ്പും ഞായറാഴ്ച. പരസ്യപ്രചാരണം വെള്ളി വൈകിട്ട് ആറിന് സമാപിച്ചു. ഉത്തർപ്രദേശിൽ മൂന്നാം ഘട്ടത്തിൽ 16 ജില്ലകളിലെ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
പഞ്ചാബിൽ ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന് എതിരായ കടന്നാക്രമണം കോൺഗ്രസും ബിജെപിയും ശക്തമാക്കി. കെജ്രിവാളിന് ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി ആവശ്യപ്പെട്ടു. താൻ ഖാലിസ്ഥാൻ പ്രധാനമന്ത്രിയാകുമെന്ന് കെജ്രിവാൾ പറഞ്ഞെന്ന് ആംആദ്മി മുൻനേതാവ് കുമാർ വിശ്വാസാണ് ആരോപിച്ചത്. തെരഞ്ഞെടുപ്പിൽ ആംആദ്മി നേട്ടമുണ്ടാക്കുമെന്ന സർവേ റിപ്പോർട്ടുണ്ടായിരുന്നു.