തിരുവനന്തപുരം
ഭരണഘടനാ ബാധ്യത നിറവേറ്റേണ്ട ഗവർണർ സർക്കാരിനോട് വിലപേശിയത് ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇത് വിലകുറഞ്ഞ നടപടിയായിപ്പോയി. ഗവർണർക്ക് സർക്കാർ വഴങ്ങിയ രീതി ശരിയായില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കാനം മറുപടി പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഗവർണർക്കു പറയാം. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അതേപടി അംഗീകരിക്കാനും വായിക്കാനും അദ്ദേഹത്തിന് ഭരണഘടനാ ബാധ്യതയുണ്ട്. ഗവർണറെ കണ്ടത് എന്തിനെന്ന് മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടത്.
രാജ്ഭവനിൽ എന്താണ് നടക്കുന്നതെന്ന് കേന്ദ്രസർക്കാർ അന്വേഷിക്കണം. അവിടെ നടക്കുന്നതെല്ലാം ശരിയാണെന്ന ധാരണ കേരള സമൂഹത്തിനുണ്ടെന്ന് ഗവർണർ കരുതരുതെന്നും കാനം പറഞ്ഞു.