തിരുവനന്തപുരം
നേതൃയോഗത്തിനെത്തുന്നവർ മൊബൈൽ ഫോൺ കെപിസിസി ഓഫീസിൽ ഏൽപ്പിക്കണമെന്ന് കെ സുധാകരന്റെ നിർദേശം. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നിവരടക്കം മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിലായിരുന്നു സുധാകരന്റെ ആവശ്യം.
മൊബൈൽ ഒന്നുകിൽ ഓഫീസ് ജീവനക്കാരെ ഏൽപ്പിക്കണം അല്ലെങ്കിൽ കെപിസിസി പ്രസിഡന്റിന്റെ മേശപ്പുറത്ത് വയ്ക്കണം. സുധാകരൻ നിർദേശിച്ചു. വാർത്തചോരുന്ന പശ്ചാത്തലത്തിലാണ് ഇതെന്നായിരുന്നു സുധാകരന്റെ നിലപാട്. അടുത്തയോഗം മുതൽക്ക് ഇത് പ്രാബല്യത്തിൽ വരും. ഉമ്മൻചാണ്ടി അടക്കമുള്ളവർ വെറുതെ ചിരിച്ചതല്ലാതെ മറിച്ചൊന്നും പ്രതികരിച്ചില്ല.