ഫത്തോർദ
ഐഎസ്എൽ ഫുട്ബോൾ ഫൈനൽ മാർച്ച് 20ന്. ഫത്തോർദ പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കിരീടപോരാട്ടം. മാർച്ച് 11നും 12നും ആദ്യപാദ സെമിയും 15നും 16നും രണ്ടാംപാദ സെമിയും അരങ്ങേറും. എതിർതട്ടകത്തിലെ ഗോൾ ആനുകൂല്യം ഇത്തവണയില്ല. മാർച്ച് ഏഴിന് പ്രാഥമിക റൗണ്ട് അവസാനിക്കും. പട്ടികയിൽ ഒന്നാമതെത്തുന്ന ടീം ലീഗ് ഷീൽഡ് ജേതാക്കളാകും. എഎഫ്സി ചാമ്പ്യൻസ് ലീഗിന് യോഗ്യതയും നേടും.















