സാൽസ്ബുർഗ്
ആറുവട്ടം ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ വിറപ്പിച്ച് ആർ ബി സാൽസ്ബുർഗ്. ചാമ്പ്യൻസ് ലീഗ് ആദ്യപാദ പ്രീ ക്വാർട്ടറിൽ സാൽസ്ബുർഗ് ബയേണിനെ 1–-1ന് കുരുക്കി. 90–-ാംമിനിറ്റിൽ കിങ്സ്ലി കൂമാനിലൂടെയാണ് ബയേൺ സമനില പിടിച്ച് രക്ഷപ്പെട്ടത്.
ആദ്യപകുതിയിൽ ചുകുബുയികെ അദാമുവിലൂടെയാണ് സാൽസ്ബുർഗ് ലീഡെടുത്തത്. ജർമൻ ലീഗിൽ വിഎഫ്എൽ ബൊച്ചുമിനോട് 2–-4ന് തോറ്റായിരുന്നു ബയേൺ എത്തിയത്. മാർച്ച് എട്ടിനാണ് രണ്ടാംപാദ മത്സരം.















